മലയാളം മിനിസ്ക്രീനില്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീകുട്ടി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീകുട്ടി നിലവിൽ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്. എന്നാൽ തന്നെയും തന്റെ യുട്യൂബ് ചാനലിൽ സജീവമാണ് താരം.
ക്യാമറമാന് മനോജ് കുമാർ ആണ് ശ്രീകുട്ടിയുടെ ഭർത്താവ്. പതിനെട്ടാം വയസ്സില്‍ മുപ്പത് കാരമായ മനോജിനൊപ്പം ശ്രീകുട്ടി വിവാഹിത ആകുക ആയിരുന്നു.
ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ആ പഴയ കാലം വിശദീകരിച്ച് പറയുകയാണ് ശ്രീകുട്ടി. 'ഞാനും ഏട്ടനും ഏറ്റവും ആദ്യം കണ്ട വര്‍ഷമോ, ഡേറ്റോ ഒന്നും എനിക്കോര്‍മയില്ല. പക്ഷെ ഒരു സീരിയലിന്റെ പയലറ്റ് ഷൂട്ട് സമയത്തായിരുന്നു അത്.
അന്ന് ഞാന്‍ ഗുരുവായൂരപ്പന് സീരിയലൊക്കെ കഴിഞ്ഞു നില്ക്കുന്ന കാലമാണ്. സെറ്റില്‍ എത്തിയപ്പോള്‍, ക്യാമറാമാന് വലിയ ഗൗരവക്കാരന്‍. ഗുഡ്മോര്‍ണിങ് പറഞ്ഞാല്‍ പോലും തിരിച്ചൊന്നും പറയില്ല. മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയ്യാത്ത ഒരു മൂശേട്ട. എപ്പോഴും ദേഷ്യമാണ്, എന്തിനും ബഹളം വച്ചുകൊണ്ടിരിക്കുന്നു', എന്ന് ശ്രീക്കുട്ടി പറയുന്നു.
'ഒരാഴ്ചയോളം ഷൂട്ട് ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് ആ സീരിയല്‍ നടന്നില്ല. പിന്നീട് അക്കരെ അക്കരെ എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം. വേറൊരു ക്യാമറമാന് ആയിരുന്നു. ഷൂട്ടൊക്കെ ഹാപ്പിയായി പോവുമ്പോഴാണ് ക്യാമറമാന് മാറിയത്. മനോജ് കുമാര്‍ ആണ് വരുന്നത് എന്ന് കേട്ടപ്പോഴോ, 'ഇയാളും ഞാനും സെറ്റാവില്ല' എന്ന് ബീന ചേച്ചി (ബീന ആന്റണി) പറഞ്ഞു.
അത് കഴിഞ്ഞ് ഓട്ടോഗ്രാഫ് സീരിയല്‍ തുടങ്ങി.
അവിടെയും ആദ്യത്തെ ക്യാമറാമാന് മാറി പിന്നീട് ഇദ്ദേഹം വന്നത്. ഇയാള്‍ മഹാ മോശമാണ്, എന്തിനും ഏതിനും വഴക്ക് പറയും, ചിരിക്കുക പോലും ഇല്ല എന്നൊക്കെ ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു. അവരും ആ ഇമേജിലാണ് ഏട്ടനെ സ്വീകരിച്ചത്. പക്ഷെ ഞാന്‍ അവരോട് പറഞ്ഞതിന്റെ നേരെ വിപരീതമായിട്ടാണ് ഏട്ടല്‍ എല്ലാവരോടും പെരുമാറിയത്. ദേഷ്യപ്പെടുമെങ്കിലും എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഞാന്‍ ചമ്മിപ്പോയി. ഷൂട്ട് അങ്ങനെ മുന്നോട്ട് പോയി, ദേഷ്യത്തിന് മാത്രം കുറവില്ല. അപ്പോഴാണ് സീരയിലിന്റെ സംവിധായകന് പറഞ്ഞത്, 'ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ശ്രീകുട്ടി, നമുക്കൊരു പണി കൊടുത്താലോ' എന്ന്. അങ്ങനെ ശ്രീകുട്ടിയ്ക്ക് മനോജിനോട് എന്തോ ഒരിതുണ്ട് എന്ന തരത്തില്‍ സെറ്റിനകത്ത് തന്നെ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി.
തമാശയ്ക്ക് തുടങ്ങിയതാണെങ്കിലു, പിന്നീടേതോ ഒരു സ്റ്റേജില്‍ ഞങ്ങള്‍ക്കത് സീരിയസ് ആയി. എങ്ങനെ സംഭവിച്ചു എന്നറിയില്ല. അത് വിവരിക്കാനും എനിക്കറിയില്ല, സംഭവിച്ചു പോയതാണ്', എന്നും ശ്രീക്കുട്ടി കൂട്ടിച്ചേർത്തു.
മണ്‍സൂണ്‍ ബമ്പര്‍ വിറ്റുവരവ് 84 കോടിയോളം; സര്‍ക്കാരിലേക്ക് എത്ര ? ഭാഗ്യശാലിക്ക് എത്ര?
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Download App:
Copyright ©hugzero.e-ideen.edu.pl 2025